മിസ്സൂറി സിറ്റി മേയർ റോബിൻ ഇലയ്ക്കാട്ടും പ്രയത്ന ഡയറക്ടറും സീനിയർ ഓക്യുപേഷണൽ തെറാപ്പിസ്റ്റുമായ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരിയും കല്ലിശ്ശേരി ക്നാനായ ബിഷപ്പ്സ് ഹൗസിൽ അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം പിതാവിനെ സന്ദർശിച്ചു. ഗ്ലോബൽ കുന്നശ്ശേരി ഫോറത്തിന്റെ രക്ഷാധികാരിയാണ് ബിഷപ്പ്. ലോകത്തിന്റെ പല ഭാഗത്തായി വ്യാപിച്ചു കിടക്കുന്ന കുന്നശ്ശേരി കുടുംബ ചരിത്രം ( ഗ്ലോബൽ കുന്നശ്ശേരി ) മനസിലാക്കുവാനും യുവതലമുറയ്ക്ക് കുടുംബത്തെക്കുറിച്ച് കൂടുതൽ അറിയാനും പരസ്പരം ബന്ധം നിലനിർത്താനും എങ്ങനെ സഹായിക്കാമെന്ന് ചർച്ച ചെയ്തു.
ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി, തന്റെ ഗവേഷണത്തിന്റെ ഭാഗമായി, കുട്ടികളിൽ ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ നേരത്തെ കണ്ടുപിടിക്കാൻ സഹായിക്കുന്ന ടൂൾ (ചോദ്യാവലി) കണ്ടുപിടിച്ചിട്ടുണ്ട്. അംഗൻവാടിയിലുള്ള ആളുകൾക്ക് പോലും എളുപ്പത്തിൽ ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനെ കൂടുതൽ എങ്ങനെ വികസിപ്പിക്കാമെന്നും എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചും സംസാരിച്ചു






