റെയിൽവേ സ്റ്റേഷനിലെ തുറന്ന ഓടയിലേക്ക് കാർ വീണ് അപകടം

കോട്ടയം ∙ റെയിൽവേ സ്റ്റേഷനിലെ തുറന്ന ഓടയിലേക്കു കാർ വീണ് അപകടം. സുഹൃത്തിനെ യാത്രയാക്കാനെത്തിയ അരുൺ ഗോപിയുടെ വാഹനമാണു ഞായറാഴ്ച വൈകിട്ട് 5.45നു റെയിൽവേ സ്റ്റേഷന്റെ മുൻവശത്തെ ഓടയിലേക്കു പതിച്ചത്.  വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഭാഗത്തെ ഓടയിലേക്ക് അരുണും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനം വീണു. വാഹനം കയറ്റാൻ അരുണും സുഹൃത്തും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വാഹനം കയറ്റാൻ സ്വന്തമായി നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. 500 രൂപ നൽകിയാൽ വാഹനം കയറ്റി നൽകാമെന്നു യൂണിയൻ തൊഴിലാളികൾ വാഗ്ദാനം ചെയ്തു. പണം നൽകിയതോടെ നിമിഷങ്ങൾക്കുള്ളിൽ  തൊഴിലാളികൾ വാഹനം കയറ്റി. സമാനമായ രീതിയിൽ ഓടയിലേക്കു വാഹനങ്ങൾ പതിച്ച് ഒട്ടേറ അപകടം ഇവിടെ ഉണ്ടായിട്ടുണ്ട്. തുറന്നുകിടക്കുന്ന ഓട ഗ്രില്ലിട്ട് മൂടി സുരക്ഷിതമാക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.