പാമ്പാടി ∙ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ പ്രയോജനം ലഭിക്കാതെ നാട് ദുരിതത്തിൽ. മഴ പെയ്താൽ നിന്നു നനയണം. വെയിലാണെങ്കിൽ ചുടു സഹിച്ചു കാത്തുനിൽക്കണം. ദിവസവും നിരവധി രോഗികളെത്തുന്ന പാമ്പാടി താലൂക്ക് ആശുപത്രിക്കു മുന്നിലാണ് ഈ ദുരിതം. ആശുപത്രി മതിൽക്കെട്ടിനോടു ചേർന്നു രണ്ടു ഇരുമ്പ് തൂണിലാണു ബസ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.ആകെയുള്ള ആഡംബരം ഇരിക്കാൻ മൂന്നു കമ്പികളിട്ടിട്ടുള്ള ഇരിപ്പിടം മാത്രമാണ്. തുരുമ്പ് പിടിച്ചെതെങ്കിലും മേൽക്കൂരയിൽ വിരിച്ചിരിക്കുന്ന ടിൻഷീറ്റിനു ആവശ്യമായ നീളമില്ലാത്തതിനാൽ മഴ പെയ്താൽ രോഗികളടക്കം ബസ് കാത്തുനിൽക്കുന്നവർക്കു നനഞ്ഞു നിൽക്കേണ്ട സ്ഥിതിയാണ്. പഞ്ചായത്ത് കെട്ടിടത്തിനു 50 മീറ്റർ മാറി അധികൃതരുടെ മുന്നിലായാണ് നാളുകളായുള്ള ഈ ദുരിതം. താലൂക്ക് ആശുപത്രിയോടു ചേർന്നുള്ള ഭാഗമായതിനാൽ പ്രാധാന്യം മനസ്സിലാക്കി അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാടിന്റെ ആവശ്യം.
ദുരിതം സൃഷ്ടിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രം; വെയിലും മഴയും കൊള്ളാൻ വരൂ, വെയ്റ്റിങ് ഷെഡിലേക്ക്
By Editor