തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ വോട്ടര്‍പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ പുതുക്കുന്നു. കരട് വോട്ടര്‍പട്ടിക ജനുവരി മൂന്നിനും അന്തിമപട്ടിക 28നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു.
തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ മരണമോ രാജിയോ അയോഗ്യതയോ മൂലമുണ്ടായ ഒഴിവുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പട്ടിക പുതുക്കുന്നത്. കരട് പട്ടികയില്‍ പേര് ഉള്‍പ്പെടാത്തവര്‍ക്ക് ജനുവരി മൂന്ന് മുതല്‍ 18 വരെ അപേക്ഷിക്കാം.
2025 ജനുവരി 1 നോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് പേര് ചേര്‍ക്കാന്‍ അര്‍ഹതയുള്ളത്. അതിനായി www.sec.kerala.gov.in വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണം.
പട്ടികയിലെ ഉള്‍ക്കുറിപ്പുകളില്‍ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനുമുള്ള അപേക്ഷകളും ഓണ്‍ലൈനായി നല്‍കാം. പേര് ഒഴിവാക്കാന്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ആക്ഷേപങ്ങളുടെ പ്രിന്റൗട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നല്‍കണം.
കോര്‍പ്പറേഷനില്‍ അഡീഷണല്‍ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി വാര്‍ഡുകളില്‍ അതാത് സെക്രട്ടറിമാരുമാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍. കരട് പട്ടിക അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കമീഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും.
വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍ വാര്‍ഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, 25 ഗ്രാമഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലേക്കാണ് ഉപതെരഞ്ഞെടുപ്പ്.
തിരുവനന്തപുരം നഗരസഭ വാര്‍ഡ് 79 ശ്രീവരാഹം, കരകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 18 കൊച്ചുപള്ളി, പൂവച്ചല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5 പുളിങ്കോട്, പാങ്ങോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന് പുലിപ്പാറ
കൊല്ലം കൊട്ടാരക്കര മുന്‍സിപ്പാലിറ്റി വാര്‍ഡ് 20 കല്ലുവാതുക്കല്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് 7 കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് 8 കൊട്ടറ, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 കൊച്ചുമാംമൂട്, ക്ലാപ്പന ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 പ്രയാര്‍ തെക്ക് ബി, ഇടമുളക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 പടിക്കാറ്റിന്‍കര,
പത്തനംതിട്ട മുന്‍സിപ്പാലിറ്റി വാര്‍ഡ് 15 കുമ്പഴ നോര്‍ത്ത്, അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 തടിയൂര്‍, പുറമറ്റം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01 ഗ്യാലക്‌സി നഗര്‍, ആലപ്പുഴ കാവാലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03 പാലോടം, മുട്ടാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3 മിത്രക്കരി ഈസ്റ്റ്, രാമപുരം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 ജി.വി ഹൈസ്‌കൂള്‍ വാര്‍ഡ്, ഇടുക്കി വാത്തിക്കുടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 ദൈവം മേട്,
എറണാകുളം മൂവാറ്റുപുഴ മുനിസിപ്പാലിറ്റി വാര്‍ഡ് 13 ഈസ്റ്റ് ഹൈസ്‌കൂള്‍ വാര്‍ഡ്, അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 മേതല തെക്ക്, രായമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് മുടിക്കരായി, പെരിങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 പനങ്കര, പ്രായിപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 നിരപ്പ്, തൃശ്ശൂര്‍ ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 മാന്തോപ്പ്, പാലക്കാട് മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 കീഴ്പാടം,
മലപ്പുറം കരുളായി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 ചക്കിട്ടാമല തിരുനാവായി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 എടക്കുളം ഈസ്റ്റ്, കോഴിക്കോട് പുറമേനി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 കുഞ്ഞല്ലൂര്‍, കണ്ണൂര്‍ പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3 താഴെ ചമ്പാട്, കാസര്‍കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 കോളിക്കുന്ന്, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 അയറോട്ട്, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 പള്ളിപ്പാറ എന്നിടങ്ങളിലാണ്.