ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ടിനെ പിന്നിലാക്കി ഹാരി ബ്രൂക്ക് ഒന്നാമന്‍. ബൗളര്‍മാരുടെ പട്ടികയില്‍ ജസ്പ്രിത് ബുംറയും ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ രവീന്ദ്ര ജഡേജയും ഒന്നാം സ്ഥാനം നിലനിര്‍ത്തി.
കഴിഞ്ഞയാഴ്ച വെല്ലിങ്ടണില്‍ ന്യൂസിലന്‍ഡിനെതിരായ തന്റെ എട്ടാം ടെസ്റ്റ് സെഞ്ച്വറിക്ക് പുര്‍ത്തിയാക്കിയ ശേഷമാണ് ഹാരി ബ്രൂക്ക് ജോ റൂട്ടിനെ മറികടന്നത്. റൂട്ടിനെക്കാള്‍ ഒരു പോയിന്റ് കൂടുതലുള്ള ഹാരി ബ്രൂക്കിന് റാങ്കിങ്ങില്‍ ആകെ 898 റേറ്റിങ് പോയിന്റുണ്ട്, കൂടാതെ ടെസ്റ്റ് ബാറ്റര്‍മാരുടെ എക്കാലത്തെയും ഉയര്‍ന്ന റേറ്റിങ്ങില്‍ 34-ാം സ്ഥാനത്തുള്ള ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം ചേര്‍ന്നു.
ഈ വര്‍ഷം ജൂലൈ മുതല്‍ മുന്‍ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസനെ പിന്നിലാക്കി ജോ റൂട്ട് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുകയായിരുന്നു. ഇതിനിടെയാണ് സഹതാരമായ ബ്രൂക്ക് തകര്‍പ്പന്‍ ഫോമിലൂടെ മുന്നേറ്റമുണ്ടാക്കിയത്. ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ടിന്റെ 323 റണ്‍സിന്റെ കൂറ്റന്‍ വിജയത്തില്‍ ബ്രൂക്ക് 123 ഉം 55 ഉം സ്‌കോര്‍ ചെയ്തു. ഈ മത്സരത്തില്‍ റൂട്ടിന്റെ സ്‌കോര്‍ 3,106 എന്നിങ്ങനെ ആയിരുന്നു.
890 റേറ്റിങ് പോയിന്റുമായാണ് ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ബുംറ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ (856), ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ ജോഷ് ഹേസല്‍വുഡ് (851) എന്നിവരാണ് ബുംറയ്ക്ക് പിന്നിലുള്ളത്. ഓള്‍റൗണ്ടര്‍മാരുടെ ടെസ്റ്റ് റാങ്കിങ്ങില്‍ 415 റേറ്റിങ് പോയിന്റുമായാണ് ജഡേജയും ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.