ഏറെ പ്രേക്ഷകരുള്ള പരമ്പരായണ് ഉപ്പുംമുളകും. വർഷങ്ങളായി ഉപ്പുംമുളകും സംപ്രേക്ഷണം തുടങ്ങിയിട്ട്. വളരെ ചെറുപ്പത്തിൽ തന്നെ ഉപ്പുംമുളകിന്റെ ഭാഗമായ താരമാണ് അൽസാബത്ത്. കേശു എന്ന കഥാപാത്രത്തെയാണ് അൽസാബത്ത് ചെയ്യുന്നത്. ഇന്ന് ഉപ്പുംമുളകും എന്ന് പരമ്പര മുന്നോട്ട് കൊണ്ടുപോകുന്നത് കേശുവാണ്. കേശുവിനെക്കുറിച്ച് പറയുകയാണ് ഉപ്പും മുളകിൽ കനകം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി രോഹിണി രാഹുൽ വൺ ടു ടോക്ക് എന്ന യൂട്യൂബ് ചാനലിനോടാണ് രോഹിണി മനസ്സുതുറന്നത്.
എല്ലാ കഥാപാത്രങ്ങളുമായി ഭയങ്കര ഇഷ്ടവും അടുപ്പവുമാണ്. പക്ഷേ കേശുവിനെ നേരിട്ട് അറിയുമ്പോൾ ചെറുപ്രായത്തിൽ അഭിനയിച്ച് തുടങ്ങിയ ആളാണ് കേശു. ഞാൻ ഏഴ് കൊല്ലം മുൻപ് കാണുമ്പോളും ആ പക്വത ഉണ്ട്, ഇന്ന് ഞാൻ കാണുമ്പോഴും ആ പക്വത ആ മോനുണ്ട്. എന്തൊക്കെ കാര്യങ്ങളാണ് ആ മോൻ ഈ ഷോയിലൂടെ നേടിയുത്തു. ഇന്നും ആ മോനുള്ള പക്വത പക്വത തന്നെയാണ്. കേശുവാണെങ്കിലും ബാലുചേട്ടനാണെങ്കിലും അവനെ മോൾഡ് ചെയ്തിട്ടുണ്ട്.
സപ്പോർട്ട് ചെയ്യുന്ന കാര്യത്തിലും കേശു ഭയങ്കര അടിപൊളിയാണ്. എല്ലാവരോടും ബഹുമാനത്തോടെ അവൻ സംസാരിക്കുകയുള്ളൂ പറയുകയുള്ളൂ. നമുക്ക് അറിയാത്തൊരു കാര്യം കേശൂട്ടാ ഞാൻ ചെയ്താൽ ശരിയാവുമോ എന്ന് ചോദിച്ചാൽ അവൻ കോൺഫിഡൻസ് തരും. നമ്മൾ സ്‌കൂളിൽ റെഗുറലായി പോകുന്ന കുഞ്ഞുങ്ങൾ എക്‌സാം സമയത്ത് ലീവ് എടുത്താണ് പഠിക്കുന്നത്. ഞങ്ങൾ രാവിലെ 8 മണിയാകുമ്പോഴേക്കും സെറ്റിലെത്തും.
വൈകുന്നേരം തിരിച്ച് പോകുമ്പോൾ 8 മണി എട്ടരയാവും. അത് കഴിഞ്ഞ് പോയിട്ടാണ് അവൻ പഠിക്കുന്നത്. എന്നിട്ടും അവന് അത്യാവശ്യം നല്ല മാർക്കുണ്ട്. 90 ശതമാനത്തിന് മുകളിലുണ്ട്. അതാണ് അവന്റെ കാലിബർ. അഭിനയിക്കുന്നു, പഠിക്കുന്നു, അവന്റെ കാര്യം ചെയ്യുന്നു, മാർക്ക് സ്‌കോർ ചെയ്യുന്നു, വർക്ക് ചെയ്യുന്നു, എല്ലാ മക്കളും കണ്ടുപഠിക്കേണ്ട ക്യാറക്ടർ തന്നെയാണ് കേളുവിന്റേത്, രോഹിണി പറയുന്നു.
കേശുവിന്റെ കാലിന് മുറിവേറ്റ കാര്യത്തെക്കുറിച്ചും രോഹിണി പറയുന്നു. ഞാനും കേശുവും കൂടിയിട്ടുശള്ള എപ്പിസോഡിലാണ് ആ സംഭവം. ഞാൻ സംസാരിക്കുമ്പോൾ എന്തോ ഒരു സംഭവം അവൻ ക്യൂരിയസോടെ നോക്കുന്നു, ഞാൻ കാണാതിരിക്കാൻ വേണ്ടി എടുത്തുചാടിയതാണ്. ആദ്യത്തെ ഒരു റിഹേഴ്‌സൽ ചെയ്തു.
രണ്ടാമത്തെ ടേക്കിൽ എന്റെ പൊസിഷൻ മാറിയത് കൊണ്ട് ബുദ്ധിമുട്ടായിരുന്നു. മൂന്നാമത്തേത് ഓകെ ടേക്കായിരുന്നു. പക്ഷേ അവൻ ചാടിയത് മരത്തിന്റെ കമ്പുണ്ടായിരുന്നു. അവന്റെ കാൽ തറച്ചുകയറി നല്ലോണം ബ്ലഡ് പോയി. ഉടനെ ആശുപത്രിയിൽ കൊണ്ടുപോയി സ്റ്റിച്ച് ഉണ്ടായിരുന്നു. തിരിച്ച് വന്ന് അവൻ അഭിനയിച്ചു. ഒരു ദിവസം പോലും അവൻ ലീവ് എടുത്തില്ല. അതാണ് പറഞ്ഞത് അവനെ കണ്ടുപഠിക്കണമെന്ന്