ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം: കീരണ്‍ കള്‍ക്കിന്‍ മികച്ച സഹനടന്‍, മികച്ച ആനിമേറ്റഡ് ചിത്രം ഫ്‌ളോ

കൊമേഡിയനും അമേരിക്കന്‍ ടിവി ഷോ സ്റ്റാറുമായ കൊനാന്‍ ഒബ്രയോണ്‍ ആണ് ഇത്തവണ ഓസ്‌കറിലെ അവതാരകന്‍. ഇതാദ്യമായാണ് ഒബ്രയോണ്‍ അവതാരകനായെത്തുന്നത്.
ലോസാഞ്ചലസ്: 97ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. മികച്ച സഹനടനുള്ള പുരസ്‌കാരമായിരുന്നു അവാര്‍ഡ് നിശയിലെ ആദ്യ പ്രഖ്യാപനം.’എ റിയല്‍ പെയ്ന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് കീരണ്‍ കള്‍ക്കിന്‍ ആണ് മികച്ച സഹനടനുള്ള ഓസ്‌കര്‍. 42കാരനായ താരം ‘ഹോം എലോണ്‍’ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്. ലൊസാഞ്ചലസിലെ ഹോളിവുഡ് ആന്‍ഡ് ഹൈലാന്‍ഡ് സെന്ററിലുള്ള ഡോള്‍ബി തിയറ്ററിലാണ് പുരസ്‌കാര വിതരണം. കൊമേഡിയനും അമേരിക്കന്‍ ടിവി ഷോ സ്റ്റാറുമായ കൊനാന്‍ ഒബ്രയോണ്‍ ആണ് ഇത്തവണ ഓസ്‌കറിലെ അവതാരകന്‍. ഇതാദ്യമായാണ് ഒബ്രയോണ്‍ അവതാരകനായെത്തുന്നത്.

ദ ഷാഡോ ഓഫ് സൈപ്രസ് എന്ന ചിത്രത്തിനാണ് ഓസ്‌കാര്‍ 2025ലെ മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം. മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരം ഫ്‌ളോ എന്ന ചിത്രത്തിനാണ്. ലാത്വിവിയയില്‍ നിന്ന് ഓസ്‌കാര്‍ നേടുന്ന ആദ്യത്തെ ചിത്രമാണിത്.

മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം പോള്‍ ടാസ് വെല്ലിനാണ്. വിക്ക്ഡ് എന്ന സിനിമയ്ക്ക് വേണ്ടിയാണ് പോള്‍ ടാസ് വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായത്. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് അനോറയും മികച്ച അവലംബിത തിരക്കഥ കോണ്‍ക്ലേവ് നേടി.