ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ് നവ നേതൃത്വം

ഹൂസ്റ്റൺ : ഹൂസ്റ്റണിലെ ഇരുപതു ഇടവകകളുടെ സംയുക്ത വേദിയായ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിനു (ICECH) 2025 ൽ ശക്തമായ  നേതൃത്വം നൽകുന്നതിന് പുതിയ നേതൃനിരയെ തെരഞ്ഞെടുത്തു.    

ഡിസംബർ  30 നു  സെന്റ് . പോൾസ്  ആൻഡ്  സെന്റ്  . പീറ്റേഴ്സ്  ദേവാലയത്തിൽ നടന്ന  വാർഷിക പൊതുയോഗത്തിൽ വച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്

പുതിയ ഭാരവാഹികൾ : പ്രസിഡന്റ്‌ :  റവ. ഫാ. ഡോ.ഐസക്ക്  ബി. പ്രകാശ്‌ (വികാരി  സെന്റ്  പീറ്റേഴ്സ്   ആൻഡ്  സെന്റ്  പോൾസ്   ചർച്  ഹുസ്റ്റൻ ), വൈസ്  പ്രസിഡന്റ്‌ : റവ. ഫാ. രാജേഷ് കെ. ജോൺ (സെൻറ്  തോമസ്  ഓർത്തഡോൿസ്‌ ചർച്  ഹുസ്റ്റൻ )  സെക്രട്ടറി  ഷാജൻ  ജോർജ് (ട്രിനിറ്റി മാർത്തോമാ ഇടവക), ട്രഷറർ  രാജൻ അങ്ങാടിയിൽ (സെന്റ് പീറ്റേഴ്സ് മലങ്കര കാത്തോലിക് ചർച്ച്‌ ).പ്രോഗ്രാം  കോ ഓർഡിനേറ്റർ  ഫാൻസി മോൾ  പള്ളാത്തു മഠം,  പബ്ലിക്  റിലേഷൻസ്‌ ഓഫീസർ   . ജോൺസൻ  ഉമ്മൻ , വോളണ്ടിയർ  ക്യാപ്റ്റൻ  നൈനാൻ  വീട്ടീനാൽ , മിൽറ്റ  മാത്യു.  ഓഡിറ്റർ  ജിനോ  ജേക്കബ്  എന്നിവരാണ് തെരഞ്ഞെടുക്കപെട്ടവർ. .

 സ്പോർട്സ് കോർഡിനേറ്റർമാർ റെജി  കോട്ടയം, ബിജു  ചാലക്കൽ , ഐ സിഇസിഎച് ക്വയർ  കോർഡിനേറ്റർ ഡോ. അന്ന. കെ. ഫിലിപ്പ് ,സ്പോർട്സ്   കമ്മിറ്റി   അംഗങ്ങളായി  ജോജി  ജോസഫ്,  നൈനാൻ വീട്ടീനാൽ , സാബു  മത്തായി  ,  നവീൻ ജയൻ , ജോൺസൻ  ഉമ്മൻ  ,  മിൽറ്റ  മാത്യു , രെഞ്ചു രാജ് , വിനോദ്  ചെറിയാൻ , അനിത് ഫിലിപ്   ,  മെവിൻ മാത്യു ,  സുബിൻ ജോൺ , ജോൺ വർഗീസ് ,  ഷൈജു  മാത്യു  എന്നിവരെയും തെരഞ്ഞെടുത്തു.യോഗത്തിൽ  സിമി  തോമസ്‌  സ്വാഗത പ്രസംഗവും സെക്രട്ടറി  റെജി  ജോർജ്  വാർഷിക  റിപ്പോർട്ടും  രാജൻ  അങ്ങാടിയിൽ  നന്ദിയും  പ്രകാശിപ്പിച്ചു.