‘രാഷ്ട്രമാണ് എല്ലാം, ജനങ്ങളെ സേവിക്കുന്നത് ദൈവത്തെ സേവിക്കുന്നതിന് തുല്യം ‘: നരേന്ദ്ര മോദി

ആർഎസ്എസിലൂടെയാണ് ലക്ഷ്യബോധമുള്ള ജീവിതം കണ്ടെത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനങ്ങളെ സേവിക്കുന്നത് ദൈവത്തെ സേവിക്കുന്നതിന് തുല്ല്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.രാഷ്ട്രമാണ് എല്ലാം. ലെക്‌സ് ഫ്രെഡ്മാനുമായി നടത്തിയ സുദീര്‍ഘമായ പോഡ്കാസ്റ്റ് ഇന്റര്‍വ്യൂവിലാണ് അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്. യുഎസ് പോഡ്‌കാസ്റ്ററും എഐ ഗവേഷകനുമാണ് ലെക്സ് ഫ്രിഡ്മാൻ. നരേന്ദ്രമോദിയെന്ന വ്യക്തിയെ രൂപപ്പെടുത്തിയത് ആര്‍എസ്എസ് ആണ്. ആർഎസ്എസിലൂടെയാണ് താൻ ഒരു ലക്ഷ്യബോധമുള്ള ജീവിതം കണ്ടെത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ സന്നദ്ധ സംഘടനകളിൽ ഒന്നാണ് ആർഎസ്എസ്.

സേവനാധിഷ്ഠിതമായ അതിന്റെ തത്ത്വചിന്തയും രാമകൃഷ്ണ മിഷന്റെയും സ്വാമി വിവേകാനന്ദന്റെയും ആശയങ്ങളും തന്നെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ഓരോ പ്രവൃത്തിയും രാഷ്ട്രത്തിന് ഗുണകരമായിരിക്കണമെന്ന് ശാഖയിൽ നിന്ന് പഠിച്ചു. വിദ്യാഭ്യാസം കൊണ്ടും ശാരീരികക്ഷമത കൊണ്ടും രാജ്യത്തിന് എങ്ങനെ സംഭാവന ചെയ്യാമെന്ന് സംഘം പഠിപ്പിക്കുന്നു. ഇത്രയും പവിത്രമായ ഒരു സംഘടനയിൽ നിന്ന് ജീവിത മൂല്യങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞതിൽ താൻ ഭാഗ്യവാനാണെന്നു‌ തോന്നുന്നു. കൂടാതെ രാജ്യത്തെ മറ്റെല്ലാറ്റിനുമുപരിയായി പ്രതിഷ്ഠിക്കുന്നതിനുള്ള തന്റെ ദേശസ്‌നേഹപരമായ അടിത്തറയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.